സെക്രട്ടറി സ്ഥാപിച്ച ബോർഡ് ഭരണകക്ഷി യംഗങ്ങൾ പിഴുതുമാറ്റി

കട്ടപ്പന :നഗരസഭ സ്റ്റേഡിയത്തിൽ കായിക വിനോദം നിരോധിച്ച് നഗരസഭ സെക്രട്ടറി സ്ഥാപിച്ച ബോർഡ് നഗരസഭ ഭരണപക്ഷ കൗൺസിലർമാർ പിഴുത് മാറ്റി. കൗൺസിൽ യോഗത്തിൽ പോലും തീരുമാനിക്കാതെയാണ് ബോർഡ് സ്ഥാപിച്ചതെന്ന് ഭരണപക്ഷ കൗൺസിലർമാർ പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടത്തിൻെറ നേതൃത്വത്തിലാണ് ബോർഡ് പിഴുതുമാറ്റിയത്.
അനുമതി വാങ്ങാതെയുള്ള ക്രിക്കറ്റ്
മത്സരങ്ങൾക്ക് പൂർണമായും മറ്റ് കായികവിനോദങ്ങൾക്ക് ഓഫിസ് സമയത്തും നിയന്ത്രണമേർപ്പെടുത്തിയുമാണ് ബോർഡ് സ്ഥാപിച്ചത്. ഓഫിസ് സമയത്തെ കായിക വിനോദങ്ങൾ
മൂലം നഗരസഭ കെട്ടിടത്തിന്റെ ചില്ലുജാലകങ്ങൾക്ക് കേട് പറ്റുമെന്ന് കാണിച്ചാണ് കളികൾക്ക് നിരോധനം ഏർപെടുത്തിയത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.