നർമ്മവേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ സിനിമാതാരം പാഷാണം ഷാജി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പാഷാണം ഷാജി പ്രേക്ഷകർക്ക് ഇടയിൽ സംസാരവിഷയമായത്. അബ്ദുൾ സാബിത് സ്റ്റൈലിങ്ങും സംവിധാനവും നിർവ്വഹിച്ച് Mithun rxme എടുത്ത കിടിലൻ ഫോട്ടോസാണ് വൈറലായത്. അർബൻ ഡൊമിനൻസാണ് കോസ്റ്റ്യൂo കൈകാര്യം ചെയ്തിരിക്കുന്നത്. അമീർ അബ്ദുൾ അസീസ് വിഡിയോഗ്രഫിയും നിർവ്വഹിച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ ഒട്ടനവധി ലൈക്കും കമൻ്റും ലഭിച്ചിട്ടുണ്ട്.
Advertisements