ഉൾനാടൻ മത്സ്യ കൃഷിക്കായി സർക്കാർ കർഷകർക്കായി നിരവധി പദ്ധതികൾ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. എം എം മണി എം എൽ എ

നെടുങ്കണ്ടം:ഉൾനാടൻ മത്സ്യകൃഷി കർഷകരുടെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുമെന്ന് എം എം മണി.സ്വന്തം കൃഷിയിടങ്ങളിൽ കുളങ്ങൾ നിർമ്മിച്ച് വിഷരഹിതമായ മത്സ്യം ലഭ്യമാക്കാൻ ഓരോ കർഷകനും ശ്രമിക്കണമെന്നും കൃഷിയിടങ്ങളിൽ ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന പടുതാക്കുളം പോലുള്ള ജല സംഭരണികളിലെല്ലാം മത്സ്യകൃഷി ചെയ്യണമെന്നും ഇതുവഴി കടലോരവും കായലോരവും മാത്രമല്ല മലയോര മേഖലയിലും ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാൻ സാധിക്കുമെന്നു എം എൽ എ പറഞ്ഞു.

Advertisements


വളരെ ചുരുങ്ങിയ ചെലവിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുന്ന ഉൾനാടൻ മത്സ്യ കൃഷിക്കായി സർക്കാർ തലത്തിൽ കർഷകർക്കായി നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നത്. അവയെല്ലാം കർഷകർ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് മദ്ധ്യമേഖല ജോയ്ന്റ് ഡയറക്ടർ സാജു എം.എസ്
എച്ച്. സലീമും ഡോ. ജോയ്സ് എബ്രാഹം എന്നിവർ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള നെടുങ്കണ്ടം മത്സ്യഭവന്റെ പ്രവർത്തനത്തിനായി നെടുങ്കണ്ടം ടൗണിലെ താലൂക്ക് ഓഫീസ് കെട്ടിടം 2020 ഒക്ടോബർ മുതൽ അനുവദിക്കുകയും സർക്കാരിൽ നിന്നു ലഭിച്ച 8.5 ലക്ഷം രൂപ ചെലവഴിച്ച് പ്രസ്തുത കെട്ടിടം പൊതുമരാമത്ത് വകുപ്പ് നവീകരിച്ച് 2022 ഫെബ്രുവരിയിൽ ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്തു.നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, നെടുംകണ്ടം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles