ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്ക്; ആരെയും സ്‌കൂളില്‍ എത്താന്‍ നിര്‍ബന്ധിക്കില്ല, നേരിട്ട് വരാത്തവരോട് വിവേചനമില്ലെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഇരുപത് മാസത്തെ ഇടവേളക്ക് ശേഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷപൂര്‍വമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും.രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം.

Advertisements

കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളില്‍ നേരിട്ട് വരാത്തവരോട് വിവേചനമില്ലെന്നും ആരെയും സ്‌കൂളിലെത്താന്‍ നിര്‍ബന്ധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇനിയും വാക്‌സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളെ മനസ്സിലാക്കി പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരല്‍ മാത്രമാണ് ഏക പ്രവര്‍ത്തനം. 2400 തെര്‍മല്‍ സ്‌കാനറുകളാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്തു. 8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഇന്ന് തുടങ്ങും. 15 മുതല്‍ 8 ഉം 9 ഉം പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങും.

Hot Topics

Related Articles