പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 20000 രൂപയും രണ്ടര പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

തൊടുപുഴ:ഈരാറ്റുപേട്ട നടക്കല്‍ സ്വദേശിയായ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലി (42) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 24 ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. പൂട്ടിക്കിടന്ന വീട്ടിലെ ജനല്‍ കമ്പി പൊളിച്ച് അകത്തു കയറിയ ഫൈസല്‍ 20,000 രൂപയും രണ്ടര പവന്‍ സ്വര്‍ണവുമാണ് മോഷ്ടിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25ഓളം സമാന കേസുകളില്‍ പ്രതിയും ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളുമാണ് ഫൈസല്‍. ഏറ്റുമാനൂര്‍, പാലാ, പയ്യന്നൂര്‍, തൊടുപുഴ, മൂവാറ്റുപുഴ, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലാണ് ഫൈസലിന് കേസുകളുള്ളത്.
വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളത്തില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈരാറ്റുപേട്ടയില്‍ ഒളിവില്‍ കഴിയുന്ന രഹസ്യ വിവരം ലഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തൊടുപുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണു കുമാര്‍, എസ്.ഐമാരായ സി.ആര്‍. ഹരിദാസ്, ബൈജു പി ബാബു, നിഖില്‍ കെ.കെ, പോലീസ് ഓഫീസര്‍മാരായ എ.കെ. ജബ്ബാര്‍, ഉണ്ണികൃഷ്ണന്‍, പി.ജി.മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles