ന്യൂഡല്‍ഹി : ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ ന്യൂഡല്‍ഹിയില്‍ നടക്കും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം രണ്ട് ടീമും കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ വിജയ പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ശക്തമായ ടീമുമായി എത്തുന്ന ദക്ഷിണാഫ്രിക്ക ആതിഥേയരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം.
ഇന്ത്യയെ സംബന്ധിച്ച് ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള ഓരോ മത്സരങ്ങളും വളരെ പ്രധാനപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയുള്ളതിനാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീനിയര്‍ താരങ്ങളുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് താരങ്ങളുടെ ഫോമാണ്. ഇന്ത്യന്‍ ടീമിലെ പല പ്രമുഖരുടെയും ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഓപ്പണിങ്ങില്‍ രാഹുലിന്റെ ഫോം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.