സച്ചിന് ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്‌നേഹിക്കുന്ന ആളില്ല! സഞ്ജുവിനെ വാനോളം പുകഴ്ത്തി സംവിധായകനും നടനുമായ ജോണി ആന്റണി; ജോണിയ്ക്ക് ജഴ്‌സി സമ്മാനിച്ച് സഞ്ജു

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ രാജസ്ഥാൻ റോയൽസ് എത്തിയതിനു ശേഷം സോഷ്യൽ മീഡിയയിൽ സഞ്ജു സാംസൺ വൈറലായി മാറിയിരുന്നു. മലയാളികൾക്കിടയിലും സഞ്ജു തരംഗം തന്നെ തീർത്തിരുന്നു. മലയാളി സെലിബ്രിട്ടികൾ പോലും സഞ്ജുവിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രാജസ്ഥാൻ റോയൽസും ഗുജറാത്തും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ സംവിധായൻ ബേസിൽ ജോസഫും ഭാര്യയും എത്തിയിരുന്നു. ഇതേ തുടർന്ന് ഈ വീഡിയോ വൈറലായി മാറിയിരുന്നു.

Advertisements

ഇതിനു പിന്നാലെയാണ് ഇപ്പോൾ തനിക്ക് ഏറെ പിൻതുണ നൽകിയ സംവിധായകനും നടനുമായ ജോണി ആന്റണിയ്ക്കു രാജസ്ഥാൻ റോയൽസിന്റെ ജഴ്‌സി സമ്മാനിക്കുകയായിരുന്നു സഞ്ജു സാംസൺ. ഈ പോസ്റ്റ് ജോണി തന്റെ ഫെയ്‌സ്ബുക്കിൽ പങ്കു വയ്ക്കുക കൂടി ചെയ്തതോടെ വൈറലായി മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോണ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം –
സച്ചിന് ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാൻ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകൻ ബേസിൽ ജോസഫ് വഴി കുറച്ച് നാൾ മുൻപ് സഞ്ജുവും ഞാനും ഫോൺ മുഖേന പരിചയ പെടുന്നത്. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോൺ വരുന്നു ”ചേട്ടാ ചേട്ടന് ഞാൻ ഒരു ജേഴ്‌സി തരാൻ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരിൽ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓർമ്മകളും ഒരു നിമിഷം ഞാൻ ഒന്ന് ഓർത്തു പോയി.

ഇന്നലെ സഞ്ജുവിനെ കണ്ടു അദ്ദേഹം ഒരുപാട് ഓർമ്മകളും ചില തമാശകളും പങ്കു വെച്ചു…, ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തിൽ തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ്.
എന്നെപ്പോലൊരാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണിത്…
Thank you Sanju for the mesmerizing day and best wishes for all your future goals????

Hot Topics

Related Articles