പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു; കേസില്‍ പിതാവ് റിമാന്‍ഡില്‍

കോട്ടയം: പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തും കുന്നേല്‍ ഷിനു (31) ആണ് മരിച്ചത്. എഴുപത്തിയൊന്ന് ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചികിത്സയിലായിരുന്ന ഷിനു ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

Advertisements

കഴിഞ്ഞ സെപ്റ്റംബര്‍ 23 നാണ് പിതാവ് ഗോപാലകൃഷ്ണന്റെ ക്രൂരകൃത്യത്തിന് ഷിനു ഇരയായത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ കലഹമാണ് ആക്രമണത്തിന് പിന്നില്‍. സംഭവശേഷം ഓട്ടോറിക്ഷയില്‍ ഗോപാലകൃഷ്ണന്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്.

Hot Topics

Related Articles