ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കോട്ടയത്ത്; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജിൽ

കോട്ടയം: ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിനെ കോട്ടയം നഗരമധ്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജിലാണ് ആലപ്പുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ മനീഷി (40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

രാവിലെ ലോഡ്ജിലെ മനീഷിൻ്റെ മുറിയിൽ നിന്നും അനക്കം കാണാതെ വന്നതോടെയാണ് മാനേജർ നോക്കിയത്. ഇതോടെയാണ് മനീഷിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് , വെസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ് ഐ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Hot Topics

Related Articles