സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് മുൻ താരനിര ; പന്ത് സഞ്ജുവിനെ കണ്ട് പഠിക്കണം ; ആദ്യ മത്സരത്തിൽ ചാഹലിനെ പന്ത് ഏൽപ്പിക്കാത്തതിൽ രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പയിലെ ആദ്യ മത്സരത്തിലെ   നാണംകെട്ട തോല്‍വിയിൽ ഇന്ത്യൻ ക്യാപ്റ്റന് വിമർശനം. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ കുപ്പായത്തില്‍ ഋഷഭ് പന്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. വലിയ സ്‌കോറിന്റെ ആത്മവിശ്വാസമുണ്ടായിട്ടും ബൗളിങ് പിഴവില്‍ ടീം മത്സരം കൈവിട്ടു. ബൗളർമാരെ കൃത്യമായി ഉപയോഗിക്കുന്നതിൽ പന്തിന് വീഴ്ച വന്നുവെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

Advertisements

മത്സരശേഷം ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച്‌ വ്യാപകമായ വിമര്‍ശനം ഉയരുകയാണ്. ബൗളര്‍മാരെ ഉപയോഗിച്ചതിലും ഫീല്‍ഡ് പ്ലേസ്‌മെന്റിലുമടക്കം പന്ത് കാണിച്ച പക്വതക്കുറവാണ് ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരെല്ലാം പങ്കുവയ്ക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചഹലിനെ ഉപയോഗിക്കാന്‍ അറിയില്ലേ?

ഇന്ത്യയുടെ സ്പിന്‍ കുന്തമുനയും വിക്കറ്റ് വേട്ടക്കാരനുമായ യുസ്‌വീന്ദ്ര ചഹലിനെ ക്വാട്ട തീര്‍ക്കാന്‍ അനുവദിക്കാത്തതാണ് ഏറ്റവും വലിയ പിഴവായി എല്ലാവരും എടുത്തുകാണിക്കുന്നത്. റസി വാന്‍ ഡെര്‍ ഡസ്സനും ഡേവിഡ് മില്ലറും ചേര്‍ന്ന് അനാസായം കൈപ്പിടിയിലൊതുക്കിയ മത്സരത്തില്‍ ചഹലിന് രണ്ട് ഓവര്‍ മാത്രമാണ് അവസാന ഓവര്‍ വരെ പന്ത് നല്‍കിയത്. ഒടുവില്‍, 20-ാമത്തെ ഓവറില്‍ നാലു റണ്‍സ് മാത്രം വേണ്ടിയിരുന്ന ഘട്ടത്തിലാണ് ചഹലിനെ മൂന്നാമത്തെ ഓവര്‍ എറിയാന്‍ പന്ത് ഏല്‍പിക്കുന്നത്.

മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനും ആവശ്യഘട്ടങ്ങളില്‍ പാര്‍ട്ണര്‍ഷിപ്പ് തകര്‍ക്കാനുമെല്ലാം മുന്‍ നായകന്മാരായ എം.എസ് ധോണിയും വിരാട് കോഹ്ലിയും സ്ഥിരം ആശ്രയിക്കുന്ന താരമാണ് ചഹല്‍. എന്നാല്‍, ഡസ്സനും മില്ലറും തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യ കഷ്ടപ്പെടുമ്ബോഴൊന്നും ചഹലിനെ പന്ത് ബൗള്‍ ഏല്‍പിച്ചില്ല എന്നതാണ് കൗതുകകരം. പകരം, ഈ മത്സരത്തില്‍ തന്നെ പൊതിരെ തല്ലുവാങ്ങിയ പാര്‍ട്ട് ടൈം സ്പിന്‍ ഓപ്ഷനായ അക്‌സര്‍ പട്ടേലിന് നാല് ഓവറും നല്‍കുകയും ചെയ്തു. ലെഫ്റ്റ് ഹാന്‍ഡറായ അക്‌സറിനെ ഇടങ്കയ്യന്‍ ബാറ്ററായ മില്ലര്‍ക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു പന്ത്.

ദിവസങ്ങള്‍ക്കുമുന്‍പ് സമാപിച്ച ഐ.പി.എല്ലില്‍ ചഹലിനെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഉപയോഗിച്ച രീതി ചൂണ്ടിക്കാട്ടിയാണ് പന്തിന്റെ വിവേകശൂന്യമായ തീരുമാനത്തെ പലരും വിമര്‍ശിക്കുന്നത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സമാനമായൊരു സാഹചര്യത്തില്‍ സഞ്ജു ചഹലിനെ ഡെത്ത് ഓവറില്‍ പന്ത് ഏല്‍പിച്ചതായിരുന്നു കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു നീക്കം. 18-ാം ഓവറില്‍ ഹാട്രിക് വിക്കറ്റ് കൊയ്ത ചഹല്‍ കളിയുടെ ഗതി തന്നെ അപ്പാടെ മാറ്റിമറിച്ച്‌ രാജസ്ഥാന്റെ നാടകീയ വിജയത്തിന്റെ ശില്‍പിയായി മാറുകയും ചെയ്തു. ഈ മത്സരം സൂചിപ്പിച്ചാണ് ക്രിക്കറ്റ് നിരീക്ഷകനായ ജോയ് ഭട്ടാചാര്യ പന്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചത്. നെഹ്റയും സഹീറുമടക്കം നിരവധി മുൻ താരങ്ങളും പന്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles