തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് വിവാദം ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം. ഇതിനായി വിപുലമായ പ്രചാരണങ്ങള്‍ നടത്താനാണ് സിപിഎമ്മിന്റെ നീക്കം.ആരാപണത്തിന് പിന്നില്‍ പ്രതിപക്ഷവും ബിജെപിയുമാണെന്നും ഇത് തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തണമെന്നുമാണ് തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രതിപക്ഷവും ബിജെപിയും ഇത്തരമൊരുനീക്കത്തിന് പിന്നിലെന്നാണ് സിപിഎം വിലയിരുത്തല്‍. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുത ജനങ്ങളെ അറിയിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകും. നേരത്തെതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ അനുകൂലമായ സാഹചര്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഏജന്‍സികളുടെ ഇടപെടലും അടിക്കടി മാറ്റുന്ന സ്വപ്നയുടെ മൊഴികളും ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനുള്ള തീരുമാനം. പ്രധാനനേതാക്കള്‍ വീശദീകരണ യോഗത്തില്‍ സംബന്ധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിപിഎം തീരുമാനമെടുത്തത്.