കട്ടക് : ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കട്ടക്കിൽ നടക്കും. ആദ്യത്തെ മത്സരത്തില്‍ തോറ്റ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. അഞ്ച് മത്സരമുള്ള പരമ്പരയില്‍ 1-0ന് പിന്നിലാണ് ഇന്ത്യ.
കട്ടക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.
ആതിഥേയരെന്ന നിലയില്‍ വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തുറ്റ യുവ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റലി സ്റ്റേഡിയത്തില്‍ 211 എന്ന വമ്പന്‍ സ്കോര്‍ ഉയർത്തിയിട്ടും തോൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ലെന്നുള്ളതാണ് പ്രധാന പ്രശ്നം. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനത്തെ നായകന് ഋഷഭ് പന്ത് പോലും വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ബൗളിങ്ങിലായിരിക്കും ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന് എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹലും, അക്ഷര്‍ പട്ടേലും.
ഭുവനേശ്വര്‍ കുമാറാണ് പേസ് നിരയില്‍ പരിചയ സമ്പന്നന്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയെങ്കിലും 43 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍, ചഹലും, അക്ഷറും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മോശമായിരുന്നില്ല. പാണ്ഡ്യ മാത്രമാണ് നിയന്ത്രിച്ച് പന്ത് എറിഞ്ഞത്. മാത്രമല്ല ക്യാപ്റ്റനായ പന്ത് തന്റെ ബൗളര്‍മാരെ ഉപയോഗിച്ച രീതിയിലും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. രണ്ടാം മത്സരത്തിലും ഇതേ ടീമിനെ നിലനിര്‍ത്തുമോ എന്നതാണ് പ്രധാന ചോദ്യം.
എന്നാല്‍ ഹര്‍ഷല്‍ പട്ടേലിനെ മാറ്റി പകരം ഉമ്രാന് മാലിക്കിനോ, അര്‍ഷദീപ് സിങ്ങിനോ, അക്ഷര്‍ പട്ടേലിനെ മാറ്റി രവി ബിഷ്ണോയിക്കോ അവസരം നല്കാന് സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.