തിരുവനന്തപുരം : പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോന് (76) നിര്യാതയായി. ശനി വൈകിട്ട് ആറുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുളവന ജംഗ്ഷന് കോസലത്തില്‍ പരേതനായ യു.ജി. മേനോന്റെ ഭാര്യയാണ്. സംസ്കാരം ഞായര്‍ വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍. ഭൗതീക ദേഹം ഇന്ന് രാവിലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സ്വവസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.
കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും വിരമിച്ച ശേഷം. വെങ്ങാനൂരില്‍ ഭിന്ന ശേഷികുട്ടികള്ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്പെഷ്യല്‍ സ്കൂളിന്റെ പ്രിന്‍സിപ്പാളായി സേവനം അനുഷ്ഠിച്ചു. 21 വര്‍ഷം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറിയായിരുന്നു. ഒരാഴ്ച പഞ്ചതന്ത്രം, പിറന്നാള്‍ സമ്മാനം, മണ്ണാങ്കട്ടയും കരീലയും, ഒളിച്ചോട്ടം, സൂര്യനെ വലംവച്ച പെണ്‍കുട്ടി, ഡിസ്നികഥകള് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1945ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രാഘവപ്പണിക്കരുടെയും ഭാനുമതിയമ്മയുടെയും മകളായാണ് ജനനം. ആലുവ യൂണിയന് ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിമല കോളേജ് എന്നിവിടങ്ങളില്‍ പഠനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മക്കള്‍ :ശ്യാം ജി. മേനോന്, യമുന മേനോന്.