കോട്ടയം ജില്ലാ അസോസിയേഷൻ കുവൈറ്റിന് (Kottaym District Association Kuwait – KDAK ) : മൂന്നാം ഭരണ സമിതി നേതൃത്വം നിലവിൽ വന്നു

കുവൈറ്റ് സിറ്റി : കോട്ടയം ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ KDAK (Kottaym District Association Kuwait ) 2022 – 2024 കാലയളവിലേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു.

Advertisements

പ്രസിഡന്റ് സുരേഷ് തോമസിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിബി തോമസ് 2020 – 2022 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സാം നന്ദിയാട്ടു വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2022 -2024 ലേക്കുള്ള പ്രസിഡന്റ് ആയി ചെസ്സിൽ ചെറിയാൻ രാമപുരം , ജനറൽ സെക്രട്ടറി അജിത് സക്കറിയ പീറ്റർ , ട്രെഷറർ അനീഷ് ജേക്കബ് ജോർജ് എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.

ഇന്ത്യൻ എംബസ്സി രെജിസ്ട്രേഷനോട് കൂടി പ്രവർത്തിക്കുന്ന കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ , 5 താലൂക്കുകളും, 70 ൽ അധികം പഞ്ചായത്തുകളുമടങ്ങിയ കോട്ടയം ജില്ലയിൽ നിന്നുമുള്ള കുവൈറ്റിലെ പ്രാദേശിക സംഘടനകൾ , കോളേജ് അലുമ്‌നികൾ , കല കായിക സഘടനകൾ തുടങ്ങി എല്ലാവരെയും പരമാവധി ഉൾപ്പെടുത്തി അവരുടെയൊക്കെ സഹകരണത്തോടെ നാളിതു വരെ നടത്തിയ പ്രവർത്തനം മുന്നോട്ടും അതി ശക്തമായി തുടരുമെന്നും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

മറ്റുഭാരവാഹികളായി : PR കൺവീനർമാർ നിക്സൺ ജോർജ് , അനിൽ പി അലക്സ് .

വൈസ് പ്രെസിഡന്റ്മാർ ഹരികൃഷ്‌ണൻ മോഹൻ , ഹരോൾഡ്‌ ജോർജ്. ജോയിന്റ് സെക്രട്ടറീസ് രാജേഷ് കുര്യൻ , അജോ വെട്ടിത്താനം , അനൂപ് ആൻഡ്രൂസ് , ബിജു എബ്രഹാം , ജെബി പി മർക്കോസ്,
ജോയിന്റ് ട്രെഷറർ അലക്സ് തൈക്കടവിൽ .

ലേഡീസ് വിങ് ചെയർപേഴ്സൺ ട്രീസ്സ ലാലിച്ചൻ , സെക്രട്ടറിമാർ രേഖ സുരേഷ് , സുമോൾ ഡൊമിനി, ജ്യോതി മേരി ജോയി തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

തുടർന്ന് ചെസ്സിൽ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സാം നന്ദിയാട്ടു, സുരേഷ് തോമസ് , മോഹൻ ജോർജ് , സിബി തോമസ് , സോണി സെബാസ്റ്റ്യൻ , നിക്സൺ ജോർജ് , സണ്ണി തോമസ് , ഹരികൃഷ്‌ണൻ മോഹൻ , രേഖ സുരേഷ് , ട്രീസ്സ ലാലിച്ചൻ , ജെബി പി മർക്കോസ് , രാജേഷ് കുര്യൻ , അനൂപ് ആൻഡ്രൂസ്, അജോ വെട്ടിത്താനം , അനീഷ് ജേക്കബ് ജോർജ്, ബിജു എബ്രഹാം , അലക്സ് തൈക്കടവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യോഗത്തിനു ജോൺ പി എബ്രഹാം നന്ദിയും രേഖപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.