കോട്ടയം: കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗസറ്റഡ് ജീവനക്കാർക്കായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോട്ടയം കെ.സി മാമ്മൻ മാപ്പിള ഹാളിൽ നടന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവനാണ് പുരസ്കാരം വിതരണം ചെയ്തത്.
ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്കായാണ് സമ്മേളനത്തിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിച്ചത്.
കവിത രചനയിൽ കോഴിക്കോട് ജില്ലാ ഇൻഷ്വറൻസ് ഓഫിസിലെ ഡവലപ്മെന്റ് ഓഫിസർ ക്ഷേമ കെ.തോമസ് ഒന്നാം സ്ഥാനവും ഇടുക്കി ദേവികുളം സഹകരണ അസി.രജിസ്ട്രാർ (ജനറൽ) എം.ബി രാജൻ രണ്ടാം സ്ഥാനവും, കണ്ണൂർ ധർമ്മടം ഗവൺമെന്റ് ആയൂർവേദ ഡിസ്പൻസറിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഡി.സി ദീപ്തി മൂന്നാം സ്ഥാനവും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഥാ രചനയിൽ കണ്ണൂർ പേരാവൂർ പെർഫോർമൻസ് ഓഡിറ്റ് സൂപ്പർവൈസർ വി.പി ബാബുരാജ് ഒന്നാം സ്ഥാനവും, തിരുവനന്തപുരം വികാസ് ഭവനിൽ സംംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് ഓഫിസർ വി.എം ജിനേഷ് രണ്ടാം സ്ഥാനവും, കോഴിക്കോട് ജില്ലാ ഇൻഷ്വറൻസ് ഓഫിസിലെ ഡെവലപ്മെന്റ് ഓഫിസർ ക്ഷേമ കെ.തോമസ് മൂന്നാം സ്ഥാനവും നേടി.
ലേഖന രചന വിഭാഗത്തിൽ തിരുവനന്തപുരം സംസ്ഥാന ആസൂത്രണ ബോർഡിലെ ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ എം. മിന്നത്ത് ഒന്നാം സ്ഥാനവും , ഇടുക്കി ജില്ലാ അസി. പ്ളാനിങ്ങ് ഓഫിസർ പി.എം അമാനത്ത് രണ്ടാം സ്ഥാനവും , സംസ്ഥാന ആസൂത്രണ ബോർഡ് അസി.ഡയറക്ടർ ഡോ.ടി.എൽ ശ്രീകുമാർ മുന്നാം സ്ഥാനവും നേടി.