കഥയും തിരക്കഥയും സംവിധാനവും പൊലീസ്…! ഇലവീഴാപ്പൂഞ്ചിറയിൽ ഇനി പൊലീസ് സിനിമ പൂക്കുന്നു; ജോസഫിൽ നിന്നും നായാട്ടിൽ നിന്നും വളർന്ന ഷാഹി സ്വതന്ത്ര സംവിധായകനാകുന്നു

കോട്ടയം: മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു പൊലീസ് കൂട്ടായ്മ ചിത്രമൊരുങ്ങുന്നു. തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭമായ ഇലവീഴാപ്പൂഞ്ചിറയ്ക്ക് കഥയും തിരക്കഥയും ഒരുക്കുന്നത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർകൂടിയായ കലാകാരന്മാരാണ്. നിരവധി കഥകളെഴുതിയിട്ടുള്ള നിധീഷ് ജിയും, നടനും എഴുത്തുകാരനുമായ ഷാജി മാറാടും. മൂന്നു പേരുടെയും ജീവിതാനുഭവങ്ങളുടെ ഏടുകൾ ഇലവീഴാപ്പൂഞ്ചിറയിൽ വീണു പൂക്കുന്നുണ്ടെന്നാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നത്.

Advertisements

ജോസഫിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയ, നായാട്ടിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ ഷാഹി കബീറാണ് ഇലവീഴാപ്പൂഞ്ചിറയുടെ സംവിധായകൻ. ഷാഹിയും, നിധീഷും ഷാജിയും കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. ഒന്നിച്ച് ജോലി ചെയ്ത് പരിചയമുള്ള മൂന്നു പേരും കോട്ടയം എ.ആർ ക്യാമ്പിലെ ചുവർമാഗസിനിലൂടെയാണ് അടുപ്പത്തിലാകുന്നത്. തുടർന്ന് പൊലീസിന്റെ ഭാഗമായി നിർമ്മിച്ച ഇൻഗ്ലോറിയസ് ലൈഫ് എന്ന ഹൃസ്വചിത്രം ശ്രദ്ധേയമായിരുന്നു. ഇതുവഴിയാണ് ഇവർ സിനിമയുടെ ഭാഗമായി എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ഇലവീഴാപ്പൂഞ്ചിറയിലെ പ്രധാന കഥാപാത്രങ്ങൾ. ഡോൾബി വിഷയൻ 4 കെ എച്ച്ഡിആറിൽ ഇറങ്ങുന്ന ആദ്യ മലയാള സിനിമയാണ് ഇലവീഴാപ്പൂഞ്ചിറ. കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തോളം അടി ഉയരത്തിൽ നിൽക്കുന്ന ഇലവീഴാപ്പൂഞ്ചിറയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഏറെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് പൂഞ്ചിറ.

ഛായാഗ്രഹണം – മനീഷ് മാധവൻ. ചിത്രസംയോജനം കിരൺ ദാസ്. സംഗീതം അനിൽ ജോൺസൺ, രചന – നിധീഷ് ജി. തിരക്കഥ – നിധീഷ് ജി, ഷാജി മാറാട്. ഡിഐ കളറിസ്റ്റ് – റോബർട്ട് ലാബ്. പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്. സൗണ്ട് മിക്‌സിംങ് – അജയൻ അടാട്ട്. സ്റ്റുഡിയോ – ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ – അഗസ്റ്റിൻ മസ്‌കരാനസ്.

കോസ്റ്റിയൂം ഡിസൈൻ – സമീറ സനീഷ്. മേയ്ക്കപ്പ് – റോണക്‌സ് സേവ്യർ. സിങ്ക് സൗണ്ട് – പി.സാനു. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി. സംഘടനം – ജി.മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിത്തു അഷറഫ്. പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് – റിയാസ് പട്ടാമ്പി. വി.എഫ്.എക്‌സ് – മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്. സ്റ്റിൽസ് നിദാദ് കെ.എൻ. പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംങ് – ഹെയിൻസ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.