പെരുവന്താനം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

പെരുവന്താനം: ജനകീയാസൂത്രണം അഞ്ച് വർഷങ്ങൾ പിന്നിടുന്നതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ സമഗ്ര വികസനവും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടാണ് വരുന്ന സാമ്പത്തിക വർഷത്തിലേക്കുള്ള കരട് പദ്ധതി രേഖ സമർപ്പിച്ചത്.
സെമിനാറിന് ക്ഷേമ കാര്യ വികസന കാര്യ ചെയർമാൻ ബൈജു ഇ ആർ സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാൻസി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചയർപേഴ്സൺ സാലിക്കുട്ടി ജോസഫ് പദ്ധതി രേഖ അവതരിപ്പിച്ചു. വാർഡ് മെമ്പർ മാരായ പ്രഭാവതി ബാബു, നീജിനി ഷംസുദ്ദീൻ, ഗ്രേസി, സിജി ഏബ്രഹാം, എബിൻ വർക്കി, സി ഡി എസ് ചെയർ പേഴ്സൺ ഐ സി ഡി എസ് സൂപ്പർവൈസർ എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി പൊന്നമ്മ എ എസ് നന്ദി പ്രകാശിപ്പിച്ചു.
പദ്ധതി രേഖ അവതരണത്തിന് ശേഷം വിശദമായ ചർച്ചയും അതിലൂടെ പുതിയ നിർദ്ദേശങ്ങൾ കൂട്ടി ചേർക്കുകയും ചെയ്തു. തുടർന്ന് പതിനാല് വർക്കിങ് കമ്മിറ്റികൾ കൂടുകയും നടപ്പു സാമ്പത്തികവർഷം നടപ്പിലാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകി.
വാർഡ് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ അങ്കണവാടി വർക്കേഴ്സ്, ആശാ വർക്കേഴ്സ്, സാമൂഹിക പ്രവർത്തകർ, യൂത്ത് കോർഡിനേറ്റർ, കുടുംബശ്രീ അംഗങ്ങൾ, വ്യാവസായിക വകുപ്പ് ഇൻ്റർൻ, ജലജീവൻ മിഷൻ കോഓർഡിനേറ്റർ, യൂത്ത് ക്ലബ് അംഗങ്ങൾ, സാഗി കോഓർഡിനേറ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles