സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ല ; കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണം വേണം ; ഹർജിയുമായി സ്വപ്ന സുരേഷ്

കൊച്ചി: സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാല്‍ പൊലീസ് സംരക്ഷണം വേണ്ടെന്നും, തനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കോടതി ഉത്തരവുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കി. വിശദമായ വാദത്തിനായി ഹര്‍ജി 16 ലേക്ക് മാറ്റി.

Advertisements

സുരക്ഷയുടെ പേരില്‍ വീടിനു മുന്നില്‍ ഒരു സംഘം പൊലീസിനെ നിയോഗിച്ച്‌ തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും , അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുകയറുന്നെന്നും സ്വ‌പ്‌ന ആരോപിച്ചു. കസ്റ്റംസ് കേസില്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ രഹസ്യമൊഴി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തെ അധികാര നേതൃത്വത്തെ തൊടുന്നതായിരുന്നതിനാല്‍ അന്ന് കസ്റ്റംസ് നടപടി സ്വീകരിച്ചില്ല.തനിക്കും കുടുംബത്തിനും ഭീഷണി നേരിടേണ്ടി വന്നപ്പോഴാണ് രഹസ്യമൊഴി നല്‍കിയത്. തന്നെയും അഭിഭാഷകനെയും നിശബ്ദരാക്കാന്‍ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ രംഗത്തെത്തി. മുഖ്യമന്ത്രിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ സമ്മര്‍ദ്ദമായി. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിയുയര്‍ത്തി തനിക്കും സുഹൃത്തിനും അഭിഭാഷകനുമെതിരെ വ്യാജക്കേസുകളെടുത്തു.

എ.ഡി.ജി.പി അജിത്കുമാര്‍ അധികാര കേന്ദ്രത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു. താന്‍ രഹസ്യമൊഴി നല്‍കിയ ശേഷം 36 തവണ ഷാജ് കിരണിനെ അജിത്കുമാര്‍ വിളിച്ചതായി അറിയുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

Hot Topics

Related Articles