കറക്കി വീഴ്ത്താൻ അഫ്ഗാനിൽ നിന്ന് ഒരു പതിനേഴുകാരൻ കൂടി; ലോകത്തിന് ഭീഷണിയായ സ്പിന്നർ വരവ് അറിയിച്ചു

ഹരാരെ: അഫ്ഗാനിസ്താനിൽ നിന്ന് ക്രിക്കറ്റ് ലോകത്തേക്ക് ഇതാ മറ്റൊരു ബൌളിങ് സെൻസേഷൻ കൂടി. ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നറായ നൂർ അഹമ്മദാണ് കറങ്ങിത്തിരിയുന്ന പന്തുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റുകളാണ് 17 കാരനായ നൂർ അഹമ്മദ് സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്.

Advertisements

സിംബാബ്വേക്കെതിരെ ഹരാരെയിൽ വെച്ചുനടക്കുന്ന നടന്ന ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തിലാണ് നൂർ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. അന്താരാഷ്ട്ര അരങ്ങേറ്റത്തിലെ ആദ്യ മത്സരം തന്നെ നാല് വിക്കറ്റുമായി അങ്ങനെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഈ കൌമാരക്കാരൻ. ഏകദിന പരമ്ബരയും ടി20 പരമ്പയും തൂത്തുവാരിയ അഫ്ഗാനിസ്താൻ സിംബാബ്വേക്ക് ഒരാശ്വാസ ജയത്തിനുള്ള വകപോലും കൊടുത്തിട്ടില്ല. മൂന്നാം ടി20 യിൽ 125 റൺസ് മാത്രമെടുത്തിട്ടും നൂർ അഹമ്മദിൻറെ നാല് വിക്കറ്റ് മികവിൽ അഫ്ഗാനിസ്താൻ സിംബാബ്വേയെ 90ന് ഒതുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനേഴാം വയസിൽ ദേശീയ ടീമിൽ ഇടംപിടിച്ച നൂർ അഹമ്മദ് പതിനാല് വയസ് മുതൽക്കെ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തൻറെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2019 മുതൽ വിദേശ ലീഗിലടക്കം കളിക്കുന്ന താരം നിരവധി തവണ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സ്, പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്സ്, ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്, ലങ്കൻ പ്രീമിയർ ലീഗിലെ ഗാലെ ഗ്ലാഡിയേറ്റേഴ്സ് തുടങ്ങി നിരവധി ഫ്രാഞ്ചെസി ലീഗുകളുടെ ഭാഗമായിട്ടുണ്ട്.

ഏറ്റവും ഒടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസും താരത്തെ ടീമിലെത്തിച്ചിരുന്നു. 30 ലക്ഷം രൂപക്ക് ടീമിലെടുത്തെങ്കിലും ഐ.പി.എല്ലിൽ ഒരു തവണ പോലും നൂറിന് കളിക്കാൻ അവസരമുണ്ടായില്ല. എങ്കിലും ഐ.പി.എൽ കിരീടം സ്വന്തമാക്കിയ ടീമിൻറെ ഭാഗമാകാൻ അരങ്ങേറ്റ സീസണിൽ കഴിഞ്ഞു എന്നത് നൂർ അഹമ്മദിനെ സംബന്ധിച്ച് നേട്ടമാണ്.

2020, 2022 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ നൂറിനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന 2020 അണ്ടർ 19 ലോകകപ്പിൽ വെറും 3.93 എന്ന ഇക്കോണമിയിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി കൌമാര താരം ഏഴ് വിക്കറ്റ് വീഴ്ത്തി. 2022 അണ്ടർ 19 ലോകകപ്പിലും നൂർ അഹമ്മദിൻറെ പ്രകടനം നിർണായകമായി. അഫ്ഗാനിസ്താനെ സെമിഫൈനലിലെത്തിക്കുന്നതിൽ കീറോൾ വഹിച്ചത് നൂർ ആയിരുന്നു. 3.81 റൺസ് എക്കോണമയിൽ ആറ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുമായി ടൂർണമെൻറിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനും നൂർ അഹമ്മദ് ആയിരുന്നു. ഇപ്പോഴിതാ സീനിയർ ടീമിലെ അരങ്ങേറ്റവും ഗംഭീരമാക്കി വരാനിരിക്കുന്ന നാളുകളിൽ ബാറ്റർമാരുടെ പേടിസ്വപ്നമാകുമെന്ന മുന്നറിയിപ്പാണ് താരം നൽകുന്നത്.

Hot Topics

Related Articles