തൊടുപുഴ : ബഫർ സോൺ വിഷയത്തിൽ യൂ ഡി എഫ് നടത്തിയ ഹർത്താലിനോടാനുബന്ധിച്ച് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ഉപരോധം നടത്തി. യൂ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ഏ ഐ സി സി അംഗം ഈ എം ആഗസ്തി ഉത്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷൻ ആയിരുന്നു. ജോയ് വെട്ടിക്കുഴി, കെ ജെ ബെന്നി, ഫിലിപ്പ് മലയാറ്റ്, ജോയ് പോരുന്നോലി, ജോയ് ആനിതോട്ടം, ജോയ് കുടക്കച്ചിറ, സിജു ചക്കുമ്മൂട്ടിൽ, ക്ഷമേജ് കെ ജോർജ്, കെ എസ് സജീവ്, പി ടി ഡോമിനിക്, കെ ഏ മാത്യു, ഏ എം സന്തോഷ്,ടോമി വെമ്പേനി, മാർട്ടിൻ പെരുംചെറിക്കുളം എന്നിവർ നേതൃത്വം നൽകി.
Advertisements