രാജ്കോട്ടിൽ കാർത്തിക്ക് അടിച്ചെടുത്തത് പുതിയ റെക്കോർഡ് ; ധോണിയെ പിന്നിലാക്കി വെറ്ററൻ താരം

രാജ്കോട്ട് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍  ദിനേശ് കാര്‍ത്തിക്ക് കുറിച്ചത് പുതിയ റെക്കോര്‍ഡ്.ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായം കൂടിയ ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് കാര്‍ത്തിക്കിന്‍റെ പേരിലായത്. രാജ്കോട്ടിൽ അര്‍ധ സെഞ്ച്വറി നേടുമ്പോള്‍ 37 ആയിരുന്നു കാര്‍ത്തികിന്റെ പ്രായം.

Advertisements

2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 36-ാം വയസില്‍ അര്‍ധസെഞ്ച്വറി നേടിയ എം.എസ് ധോണിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായിരുന്നിട്ടും ഇന്ത്യക്കായി 98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പേരില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ദിനേശ് കാര്‍ത്തിക്കിന്‍റെ മികച്ച ബാറ്റിങായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ 36-ാം മത്സരത്തിലായിരുന്നു കാര്‍ത്തക്കിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി. ഒൻപത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം നിര്‍ണായക 65 റണ്‍സിന്‍റെ കൂട്ടുകെട്ടിലും കാര്‍ത്തിക് പങ്കാളിയായി.

Hot Topics

Related Articles