ചൈന്നൈ: വിവാഹത്തോടെ സിനിമയിൽ വിട്ടുനിന്ന പ്രിയ ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്.എന്നാൽ പ്രിയ പിന്നീട് വിവാഹമോചിതയാവുകയും ചെയ്തു. എന്നാൽ പിന്നീട് പ്രിയയുടെ ഭർത്താവായിരുന്ന രഞ്ജിത് പുനർവിവാഹിതനാകുകയും ആ ബന്ധവും അധികം വൈകാതെ അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ഏഴു വർഷത്തിന് ശേഷമായി രഞ്ജിത്തും പ്രിയയും വീണ്ടും ഒന്നിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭർത്താവിനൊപ്പമുള്ള ഫോട്ടോയുമായി ആനിവേഴ്സറി വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയ രാമൻ.
ഹാപ്പി ആനിവേഴ്സറി ഡാർലിംഗ് ഹസ്ബൻഡ് എന്ന ക്യാപ്ഷനോടെയായാണ് പ്രിയ രാമൻ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. രഞ്ജിത്തിനോട് ചേർന്നുനിന്ന് പോസ് ചെയ്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെയായി താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ഇരുവരും വീണ്ടും വേർപിരിഞ്ഞതിന് ശേഷമായി ഒന്നിച്ചപ്പോൾ ഇവർക്ക് ആശംസയുമായി താരങ്ങളെല്ലാം എത്തിയിരുന്നു.
സീരിയൽ അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ് നടി.എന്നാൽ സിനിമയിൽ അഭിനയിക്കാത്തത് എന്തെന്ന് ചോദ്യം പലരും ഉന്നയിക്കാറുണ്ടെന്നും ഇതിന് കാരണമുണ്ടെന്നുമാണ് നടി പറയുന്നത്. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷൻ പരമ്പരകൾ സ്ത്രീകളുടേതാണ്. ടാർഗറ്റ് ഓഡിയൻസും അവരാണ്. അവരിൽ നിന്നൊരാൾ കഥാപാത്രമായി വരുമ്പോൾ പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെ നോക്കിയപ്പോൾ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി എന്നും താരം പറഞ്ഞു.
ആദ്യം വിവാഹ മോചനം; ഏഴു വർഷത്തിന് ശേഷം വീണ്ടും വിവാഹം; വിവാഹ വാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കു വച്ച് പ്രിയാരാമൻ
Advertisements