നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. ഈ ആവശ്യം വിചാരണക്കോടതിയെ അറിയിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സുരാജ്, ശരത് , ഡോക്ടര്‍ ഹൈദരാലി എന്നിവരുടെ ശബ്ദസാംപിളും പരിശോധിക്കണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

Advertisements

ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരിക്കുന്നത്. അതിനാൽ ലഭിച്ച ഇലക്‌ട്രോണിക് തെളിവുകളിലെ ശബ്ദം തിരിച്ചറിയുന്നതിന് ആയി ശബ്ദ സാംപിള്‍ പരിശോധിക്കണം എന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണം എന്ന ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.

Hot Topics

Related Articles