ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിശ്ചയിക്കുന്നതിന് മാനദണ്ഡം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനം ; സൗരവ് ഗാംഗുലി

മുംബൈ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിശ്ചയിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.നിലവില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമവും പരിക്കും മൂലം മാറി നിന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ റിഷഭ് പന്തും വരാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ നയിക്കുന്നത്.

Advertisements

ഈ രണ്ട് പരമ്പരകളിലും ഇന്ത്യ ഒട്ടേറെ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ലോകകപ്പ് ടീമിലുണ്ടാവാന്‍ സാധ്യതയുള്ളവരുടെ സംഘത്തെ കളിപ്പിച്ച്‌ ടീം സെറ്റാക്കാനാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പദ്ധതിയിടുന്നതെന്നും ഗാംഗുലി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത മാസത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ദ്രാവിഡ് ഉറ്റുനോക്കുന്നത്. ഈ പരമ്പരയില്‍ ലോകകപ്പിനുള്ള ടീം സെറ്റാക്കാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്. ലോകകപ്പില്‍ കളിക്കാനിടയുള്ള കളിക്കാരായിരിക്കും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുകയെന്നും ഗാംഗുലി പറഞ്ഞു.

Hot Topics

Related Articles