കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ മുൻകൂർ ജാമ്യം. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടി വയ്ക്കണമെന്ന് ഉത്തരവോടെയാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും നിർദ്ദേശം ഉണ്ട്. തിങ്കളാഴ്ച അന്വേഷണ ഉദ്യോസ്ഥരുടെ മുൻപാകെ ഹാജരാകണമെന്നും നിർദ്ദേശം നൽകി. ഈ സമയം അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. കേസിലെ നടപടി ക്രമങ്ങൾ രഹസ്യമായാണു നടത്തിയത്.
Advertisements