കുമളിചെളിമടയിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസ് കത്തി മരണപ്പെട്ട രാജന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു

കുമളി: ഏലപ്പാറ ഉപ്പുകുളം എസ് സ്റ്റേറ്റ് ലയം സ്വദേശി രാജന്റെ കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് ധനസഹായം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
തോട്ടം തൊഴിലാളിയായ അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന രാജന്റെ കുടുംബത്തിന് ഏക ആശ്രയമായിരുന്ന രാജന്റെ മരണത്തോടെ ടിയാന് ബസ്സിലെ ക്ലീനർ ജോലിയിൽ നിന്നും ലഭിച്ചുവന്നിരുന്ന വേതനം കൂടി ഇല്ലാതെയായിരിക്കുന്നതിനാലും രാജന്റെ കുടുംബം സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലായതിനാലും ധനസഹായം അനുവദിച്ച് നൽകാവുന്നതാണെന്ന് ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisements

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിൽ നിന്നും ഇടുക്കി ജില്ലയിലെ ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റ് ലയം സ്വദേശി രാജന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായമായി 3,00,000/- രൂപ (മൂന്നുലക്ഷം രൂപ മാത്രം) അനുവദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റവന്യൂ വകുപ്പും ഇടുക്കി ജില്ലാ കളക്ടറും ഈ തുക മരണമടഞ്ഞ രാജൻ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്യുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Hot Topics

Related Articles