കുമളി :ആനവിലാസം പുവേഴ്സ് ഭവനിൽ ജയകുമാർ എന്നു വിളിക്കുന്നകുമാർ (38) ആണ് അറസ്റ്റിലായത്. കുമളി,വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്ഇയാൾ മോഷണ പരമ്പരകൾ നടത്തി വന്നത്.
സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ
അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
വണ്ടൻമേട്,കറുവാക്കുളം, മാലി എന്നിവിടങ്ങളിൽ
അതിഥി തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾകുത്തി തുറന്ന് പണം മോഷ്ടിച്ചിരുന്നു.മാലിയിൽമോഷ്ടിക്കുന്നതിന്റെ സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കുമളി സ്റ്റേഷൻപരിധിയിലെ ചിറ്റാംപാറ ചക്കുപള്ളം തുടങ്ങിയസ്ഥലങ്ങളിലും തൊഴിലാളികൾ താമസിക്കുന്ന
ലയങ്ങൾ കുത്തി തുറന്ന് നിരവധി മോഷണംനടത്തിയിരുന്നു.വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള
പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ
തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തിതുറന്ന് പണം അപഹരിച്ചതിനെ തുടർന്ന്
വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണംനടത്തി വരികയായിരുന്നു. സിസി ടിവിദൃശ്യങ്ങളിലെഫോട്ടോഎല്ലാഎസ്റ്റേറ്റുകളിലും നൽകുകയും ചെയ്തു.ഇതിനിടെ പാമ്പുപാറ എസ്റ്റേറ്റിൽ കഴിഞ്ഞ
ദിവസം വീണ്ടും പ്രതി എത്തിയപ്പോൾ ഫോട്ടോകണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികളും ഏലത്തോട്ട ഉടമസ്ഥരും അറിയിച്ചതിനെ തുടർന്ന് കട്ടപ്പനഡിവൈഎസ്പി വി.എ. നിഷാദ് മോന്റെനേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിനാട്ടുകാരുടെ സഹായത്തോടെ പ്രതിയെപിടികൂടുകയായിരുന്നു.
മോഷണത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന്ഒളിച്ചു താമസിക്കുന്ന പ്രതി അടുത്ത മോഷണത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്താറ്.നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളപ്രതിക്ക് സംസ്ഥാനത്ത് നിരവധി കേസുകളുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
എസ്റ്റേറ്റുകളിലെ തൊഴിലാളി ലയങ്ങൾകേന്ദ്രീകരിച്ച് കവർച്ച നടത്തി വന്ന കുപ്രസിദ്ധമോഷ്ടാവ് പിടിയിൽ
Advertisements