കേരളാ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ!മരണ കാരണം ഇങ്ങനെ..

കോട്ടയം- കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടിയുടെ യുവ ജനസംഘടനയായ കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശിയുമായ ഷിജു മാത്യൂ പാറക്കുളത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Advertisements

വ്യാഴാഴ്ച അര്‍ദ്ദ രാത്രിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം.
കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ഇന്നു തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.സി തോമസ് വിഭാഗത്തിലൂടെ സജീവ രാഷ്ടീയത്തിലെത്തിയ ഷിജു 2020 -ല്‍ കടുത്തുരുത്തി ഡിവിഷനില്‍ നിന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പി.സി തോമസ് വിഭാഗം ജോസഫില്‍ ലയിച്ചതോടെ കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയായി.സംസ്‌കാരം പിന്നീട്.

Hot Topics

Related Articles