ആളുകള്‍ നിശബ്ദരായിരിക്കും എന്ന് പ്രതീക്ഷിക്കരുത് ; നിങ്ങളുടെ ബാറ്റും പെര്‍ഫോര്‍മന്‍സും സംസാരിച്ചുകൊണ്ടിരിക്കണം ; കോഹ്ലിയുടെ മോശം ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് കപിൽ ദേവ്

സ്പോർട്സ് ഡെസ്ക്ക് : വിരാട് കോഹ്ലിയുടെ മോശം ഫോം തന്നെ ആശങ്കപ്പെടുത്തുന്നതായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. റണ്‍സ് കണ്ടെത്താന്‍ കോഹ്ലിക്ക് കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കില്ലെന്നും കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു.

Advertisements

വിരാട് കോഹ്ലിയുടെ അത്രയും ക്രിക്കറ്റ് ഞാന്‍ കളിച്ചിട്ടില്ല. എങ്കില്‍ പോലും എനിക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. അവര്‍ ചിന്തിക്കുന്ന വിധമാണ് മെച്ചപ്പെടുത്തേണ്ടത്. ഞങ്ങള്‍ തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചാല്‍ ഞങ്ങള്‍ക്കത് ഇഷ്ടപ്പെടും. എന്നാല്‍ നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ അവിടെ എന്തോ പ്രശ്നമുണ്ട് എന്നാവും ഞങ്ങള്‍ക്ക് തോന്നുക’- കപില്‍ ദേവ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഞങ്ങള്‍ക്ക് മുന്‍പിലേക്ക് വരുന്നത് നിങ്ങളുടെ പെര്‍ഫോര്‍മന്‍സ് ആണ്. ആ പെര്‍ഫോമന്‍സ് അവിടെ ഇല്ലെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കും എന്ന് പ്രതീക്ഷിക്കരുത്. നിങ്ങളുടെ ബാറ്റും പെര്‍ഫോര്‍മന്‍സും സംസാരിച്ചുകൊണ്ടിരിക്കണം, വേറൊന്നുമില്ല’- കപില്‍ ദേവ് വ്യക്തമാക്കി.

‘കോഹ്ലിയെ പോലൊരു താരത്തിന് സെഞ്ചുറി കണ്ടെത്താന്‍ ഇത്രയും ഗ്യാപ്പ് വന്നത് വേദനിപ്പിക്കുന്നു. നമ്മുടെ ഹീറോയെ പോലെയാണ് കോഹ്ലി. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍, ഗാവസ്‌കര്‍, സെവാഗ് എന്നിവരോട് താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരു കളിക്കാരന്‍ ഉണ്ടാവുമെന്ന് നമ്മള്‍ കരുതിയതല്ല. എന്നാല്‍ അവര്‍ വന്നു. താരതമ്യപ്പെടുത്താന്‍ നമ്മെ നിര്‍ബന്ധിച്ചു. എന്നിട്ട് ഇതുപോലെ രണ്ട് വര്‍ഷത്തെ ഇടവേള വരുന്നത് എന്നെയും എല്ലാവരേയും ആശങ്കപ്പെടുത്തുന്നതാണെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles