തിയേറ്ററുകളിൽ സീനു രാമസാമി തകർത്താടുന്നു! വിജയ് സേതുപതി ദേശീയ അവാര്‍ഡിന് അര്‍ഹൻ:എസ്. ശങ്കർ

ചെന്നൈ: വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സീനു രാമസാമി ഒരുക്കിയ മാമനിതന്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Advertisements

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെയും സിനിമയിലെ വിജയ് സേതുപതിയുടെ അഭിനയത്തെയും കുറിച്ച്‌ സംവിധായകന്‍ എസ്. ശങ്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി ലഭിച്ചുവെന്നും, വിജയ് സേതുപതിയുടെ മികച്ച പ്രകടനം ദേശീയ അവാര്‍ഡിന് അര്‍ഹമാണെന്നും ശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി ലഭിച്ചു, സംവിധായകന്‍ സീനു രാമസ്വാമി തന്റെ ഹൃദയവും ആത്മാവും നല്‍കി ഇതൊരു റിയലിസ്റ്റിക് ക്ലാസിക് ആക്കി. വിജയ് സേതുപതിയുടെ മികച്ച പ്രകടനം ദേശീയ അവാര്‍ഡിന് അര്‍ഹമാണ്. ഇളയരാജയുടെയും യുവന്‍ ശങ്കര്‍ രാജയുടെയും സംഗീതം സിനിമയുമായി ആത്മാര്‍ത്ഥമായി ഒത്തുപോകുന്നു’, എസ് ശങ്കര്‍ വ്യക്തമാക്കി.

Hot Topics

Related Articles