ഐസ്‌ക്രീം നല്‍കാമെന്ന് പ്രലോഭിച്ച്‌ ദിവ്യാംഗയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു:വർക്കലയിൽ അറുപതുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ദിവ്യാംഗയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. പലചരക്ക് കടയുടമ ഷൂക്കൂര്‍ ആണ് അറസ്റ്റിലായത്.

Advertisements

ഐസ്‌ക്രീം നല്‍കാമെന്ന് പ്രലോഭിച്ച്‌ കടയ്‌ക്കുളളിലേക്ക് വിളിച്ചുവരുത്തയായിരുന്നു പീഡന ശ്രമം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കടയിലേക്ക് സാധനം വാങ്ങാന്‍ പോയ വിദ്യാര്‍ത്ഥിയെ ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്‌ക്കുള്ളിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കടയില്‍ പോയ കുട്ടിയെ ഏറെ നേരമായും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അമ്മയാണ് ഷൂക്കൂര്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടനെ കുട്ടിയുമായി തിരികെ വീട്ടിലെത്തിയ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവം പോലീസ് കേസാകുമെന്ന് ഉറപ്പായതോടെ 60കാരനായ ഷുക്കൂര്‍ ഒളിവില്‍ പോയി. ഇതിനിടെ വര്‍ക്കല വള്ളക്കടവില്‍വെച്ച്‌ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയായി. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

Hot Topics

Related Articles