ഒരു കൊലപാതക വാർത്ത കേട്ടാലെ നിനക്കെന്തറിയാനാ താല്പര്യം..! ത്രസിപ്പിക്കുന്ന ട്രെയിലറുമായി ഇലവീഴാപ്പൂഞ്ചിറ; പൂഞ്ചിറയിലൊളിപ്പിച്ച ആ രഹസ്യം എന്താണ്; ആകാംഷ നിറച്ച ട്രെയിലർ കാണാം

ജാഗ്രതാ
സിനിമ

ഒരു കൊലപാതക വാർത്ത കേട്ടാലെ നിനക്കെന്തറിയാനാ താല്പര്യം..! പതിവ് ത്രില്ലർ പിടി പിടിച്ച് ഷാഹി കബീർ, ഒപ്പം കഥയുടെ രസക്കൂട്ട് പൊട്ടാതെ കാത്ത് നിധീഷ് ജി.യും ഷാജി മാറാടും.. ഇലവീഴാപ്പൂഞ്ചിറയുടെ ആദ്യ ട്രെയിലർ പുറത്തു വരുമ്പോൾ ഉള്ളിൽ എന്തൊക്കെയോ ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചന നൽകുന്നു സൗബിനും, സുധി കോപ്പയും. കഥയുടെ ഒളിവും മറവും, തെല്ല് ദുരൂഹതയോടെ തന്നെ പറഞ്ഞു വയ്ക്കുകയാണ് ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലർ. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വന്ന ട്രെയിലർ പറയുന്നത് ഒരു വലിയ കഥ തന്നെയാണ്.. പൂഞ്ചിറയുടെ കഥ..

Advertisements

നായാട്ടിന്റെയും ജോസഫിന്റെയും തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭം ഇലവീഴാപ്പൂഞ്ചിറ പറയുന്നത് ഒരു പൊലീസ് കഥ തന്നെയാണ് എന്നാണ് ട്രെയിലറിൽ നിന്നു വ്യക്തമാകുന്നത്. മൂന്നു പൊലീസുകാർ ചിത്രത്തിന്റെ അണിയറയിലെത്തുമ്പോൾ സ്വാഭാവികമായും ആ പ്രതീക്ഷകൾ തന്നെ മുന്നിലേയ്ക്ക് എത്തുന്നുണ്ട്. ആ പ്രതീക്ഷകൾക്ക് വെള്ളവും വളവും തീയും പുകയും നൽകുന്നത് തന്നെയാണ് ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലറും. അതേ ആളിക്കത്തുന്ന ആ പൊലീസ് കഥയ്ക്കായി നമ്മുക്ക് ഇനി തീയറ്ററുകളിലേയ്ക്ക് കണ്ണ് നട്ടിരിക്കാം.

Hot Topics

Related Articles