കുമിളി:ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് സംഘടിപ്പിച്ച് എം സി വൈ എം കുമിളി മേഖല. കുമിളി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബ് കുമിളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സി ബാബുക്കുട്ടി ഉൽഘാടനം നിർവഹിച്ചു . കുമിളി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ സലിം രാജ് സന്ദേശം നൽകി
സമൂഹത്തിൽ മയക്കുമരുന്നിന്റെ അതിപ്രസരം കണ്ടുവരുന്നതായും അത് നമ്മുടെ കുടുംബ ബന്ധങ്ങളെയും സമൂഹത്തിന്റെ കെട്ടുറപ്പിനെയും സരമായി ബാധിക്കുന്നുണ്ട് എന്നും വ്യക്തികളും സംഘടനകളും സാമൂഹിക സ്ഥാപനങ്ങളും ഒറ്റകെട്ടായി നിന്നു കൊണ്ട് സമൂഹത്തിന്റെ നല്ല നാളെക്കായി മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെതിരായി നിലകൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എം സി വൈ എം കുമിളി മേഖല ഡയറക്ടർ ഫാ വർഗീസ് വള്ളിക്കാട്ട്, അസോസിയേറ്റ് ഡയറക്ടർ ഫാ ചെറിയാൻ കുരിശുംമൂട്ടിൽ മേഖല പ്രസിഡന്റ് ശ ഷിക്കു കുര്യാക്കോസ്, ലിബിൻ വര്ഗീസ്, ഷെറിൻ ഷാജി, നിതിൻ മാത്യു, മോൾ ബി കുഞ്ഞുമോൻ, സ്നേഹ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.
മയക്കുമരുന്ന് ഉപയോഗം ബോധവൽക്കരണം, കുമളി എo സി വൈ എംഫ്ലാഷ് മോബ് സംഘടിപ്പിച്ചു
Advertisements