കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കേസില അറസ്റ്റിലത്. നേരിയിലെടി അമല്‍ (23) മൂരി കൊവ്വലിലെ എം.വി.അഖില്‍ (25) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ പി  വിജേഷിന്റെ നേതൃത്വത്തിലൂള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ജൂണ്‍ 13ന് രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫിസിന്റെ ജനല്‍ ചില്ലുകളും ഫര്‍ണ്ണിച്ചറും അടിച്ചുതകര്‍ത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

Hot Topics

Related Articles