കാറും കെ.എസ് ആര്‍.ടി സി ബസും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം:കൂട്ടിയിടിച്ചത് കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി!

തൃശൂര്‍: തൃശൂര്‍ കൊരട്ടിക്കരയില്‍ കാറും കെ.എസ് ആര്‍.ടി സി ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. പട്ടാമ്ബി സ്വദേശി മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്.

Advertisements

തൃത്താല ഞാങ്ങാട്ടിരി തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകനാണ് മുഹമ്മദ് ഷാഫി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് അപകടം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Hot Topics

Related Articles