ദിലീപിന് ഇന്ന് നിർണായകം!നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം കിട്ടുമോ?വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും.

Advertisements

ഉച്ചക്ക് മൂന്ന് മണിക്കാണ് വിധി പറയുക. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റേത് ഉള്‍പ്പടെയുളള വെളിപ്പെടുത്തലിന് പിന്നില്‍ അന്വേഷണ സംഘത്തിന്റെ ഗൂഡാലോചനയാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ കോടതി ഉത്തരവ് പറയുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച്‌ അതിജീവിതയും മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.