സ്വര്‍ണക്കടത്ത് കേസ് ; നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി സര്‍ക്കാര്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണിവരെയാകും ചര്‍ച്ച നടക്കുക.

Advertisements

ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിരയില്‍ നിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ ഡോളര്‍കടത്ത് നടന്നുവെന്ന് സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കുകയും ഇതിന്റ വിശദാംശങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചട്ടം 51 പ്രകാരമായിരിക്കും ചര്‍ച്ച. വിഷയത്തിന്റെ വിവിധ വശങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പരിഗണിക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. ആദ്യത്തേത് സില്‍വര്‍ ലൈനിലായിരുന്നു.

Hot Topics

Related Articles