പെരുവന്താനം :സെന്റ് ആന്റണീസ് കോളേജിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു വിദ്യാർഥികളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെ നേരിടാൻ ഓരോ എൻ എസ് എസ് വോളണ്ടിയർമാരും തയ്യാറാകണം എന്ന് എന്ന് സി ഐ ജയപ്രകാശൻ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ആവശ്യപെട്ടു. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു കുര്യൻ സ്വാഗതം ആശംസിച്ചു കോളേജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിച്ചു.
പെരുവന്താനം എസ് ഐ സാലി സെഷൻ കൈകാര്യം ചെയ്തു കോളേജ് പ്രിൻസിപ്പൽ ആന്റണി കല്ലംപള്ളി, പെരുവന്താനം പഞ്ചായത്ത് സാഗി കോഡിനേറ്റർ സുഹൈൽ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. എൻ എസ് എസ് സെക്രട്ടറി നന്ദി അറിയിച്ചു. സാഗി പദ്ധതിയുടെ ഭാഗമായി പെരുവന്താനം പഞ്ചായത്തും പോലീസ് സ്റ്റേഷനും സംയുക്തമായാണ് ലഹരി വിരുദ്ധ പ്രചാരണം പ്രഖ്യാപിച്ചത്.