പെരുവന്താനം:അധികൃതരുടെ അവഗണ മൂലം പ്രളയ ദുരിതത്തിൽ നിന്നും കരകയറാനാവാതെ ഭീതിയോടെയാണ് കഴിയുകയാണ്
പെരുവന്താനം അമല ഗിരിയിൽ ചരളേൽ സി ജി റോയിയുടെ കുടുംബം. കരാറുകാരനും ഉദ്യോഗസ്ഥരും കാണിച്ച അനാസ്ഥ ഒന്ന് കൊണ്ട് മാത്രമാണ് സിജിയെയും ,മൂന്ന് മക്കളെയും അപകട ഭീതിയിലെത്തിച്ചത്.പ്രളയത്തിൻ ഒരു വർഷം മുൻപാണ് അമലഗിരി പാല കുഴി റോഡിൻ്റെ സംരക്ഷണഭിത്തി നിർമ്മാണത്തിൻ്റെ ഭാഗമായാണ് സിജിയുടെ വീടിൻ്റെ മുകൾ ഭാഗത്ത് കൂടി കടന്ന് പോകുന്ന റോഡിൻ്റെ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ അഴുത ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചത്.കരാറുകാരൻ ഭിത്തി നിർമ്മാണം തുടങ്ങിയത് റോഡിൻ്റെ വശത്തെ കുത്തനെ നിൽക്കുന്ന പകുതി ഭാഗത്തും നിന്നും വൻ അപകടം മുന്നിൽ കണ്ട സിജിയുടെ കുടുംബവും വാർഡ് മെംബറും കരാറുകാരൻ്റെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ വകുപ്പ് ഉദ്യേഗസ്ഥർക്കും ,ജനപ്രതിനിധികൾക്കും പരാതി നൽകി.എന്നാൻ പരാതി അവഗണിച്ചെന്നു മാത്രമല്ല .സംരക്ഷണഭിത്തി നിർമ്മാണത്തിൽ കരിങ്കല്ലിന് പകരം കാട്ട് കല്ലുകൾ ഉപയോഗിച്ച് കെട്ടിപൊക്കാൻ മൗനാനുവാദം കൂടി നൽകി.
എന്നാൽ ഒരു വർഷം പിന്നിടും മുൻപേ കനത്ത മഴയിൽ റോഡിൻ്റെ സംരക്ഷണ ഭിത്തി പൂർണ്ണമായും സിജിയുടെ വീടിൻ്റെ മുകളിൽ പതിച്ച് വീട് പൂർണ്ണമായും തകരുകയും ,വീട്ടുപകരണങ്ങളും ,മഴവെള്ള സംഭരണി ഉൾപ്പെടെ നഷ്ടമായി. തുടർന്ന് സു മനസുകളുടെ സഹായം കൊണ്ട് വീട് നിർമ്മിക്കാ നായത് .എന്നാൽ ഇടിഞ്ഞ സംരക്ഷണ ഭിത്തി യുടെ ബാക്കി ഭാഗവും റോഡ് ഉൾപ്പെടെ വീണ്ടും വീടിൻ്റെ മേൽ പതിക്കുന്ന അവസ്ഥയിലാണ്. ഓരോ തുള്ളി മഴയും വീഴുമ്പോഴും വിധവയായ സിജിയുടെയും മക്കളുടെയും കനവ് എരിയും അത്രകണ്ട് അപകട ഭീഷണിയാണ് ഈ നിർധന കുടുംബം നേരിടുന്നത്. മാത്രമല്ല ദിവസവും സ്കൂൾ ബസ്സുകൾ ഉൾപെടെയുള്ള യാത്ര വാഹനങ്ങളാണ് വശം ഇടിഞ്ഞ അപകടത്തിലായ ഈ ഭാഗത്തിലൂടെ കടന്ന് പോകുന്നത്. ഇനിയും ഒരു അപകടത്തിനായി അധികാരികൾ കാത്തു നിൽക്കാതെ സംരക്ഷണഭിത്തി നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്
പെരുവന്താനം അമലഗിരിയിൽ ഒരു കുടുംബം ഭീതിയിൽ.ഏത് നിമിഷവും ഇടിഞ്ഞു വിഴാൻ നിൽക്കുന്ന റോഡിന് കീഴെയുള്ള വീട്ടിലാണി കുടുംബം കഴിയുന്നത്
Advertisements