തളിപ്പറമ്ബ്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരക്കുളം സ്വദേശിയെ തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തു.ധര്‍മ്മശാലയ്ക്കടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എസ്.എസ്. ജിതേഷിനെ (22) അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വലയിലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ 25ന് പെണ്‍കുട്ടിയെ കാണാതായിരുന്നു.
രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ സി.ഐ എ.വി. ദിനേശന്‍, എസ്.ഐ പി.സി. സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജിതേഷിനൊപ്പമാണ് പോയതെന്ന് കണ്ടെത്തി. ഇരുവരും തമിഴ് നാട്ടിലെ ഈറോഡില്‍ ഉണ്ടെന്ന വിവരത്തെത്തു ടര്‍ന്ന് പൊലീസ് ഈറോഡിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് പോക്സോ വകുപ്പ് ചുമത്തി ജിതേഷിനെ അറസ്റ്റ് ചെയ്തത്. ജിതേഷ് വിവാഹിതനായി രുന്നുവെങ്കിലും ഭാര്യ ഉപേക്ഷിച്ച് പോവുകയായിരുന്നുവത്രെ.