ഫേസ്ബുക്കിലൂടെ അറിയിച്ച പരാതിക്ക് ഉടനടി പരിഹാരം കണ്ട് മന്ത്രി

തിരുവനന്തപുരം :നഗരത്തിൽ സ്ഥിതി ചെയ്യുന്ന മ്യുസിയം & കാഴ്ച്ചബംഗ്ലാവിലെ കെടിറെസ്റ്റോറന്റ് സംബന്ധിച്ച് ലഭിച്ച പരാതിയിൽ ഉടനടി പരിഹാരം കണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂൺ 1 ന് ഫേസ്ബുക്കിലെ ഒരു പോസ്റ്റിനു താഴെ കമന്റ്ആയാണ് അജീഷ് കുറുപ്പത്ത് എന്ന വ്യക്തി റെസ്റ്റോറന്റ് നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാണിച്ചത്. പരിഹരിക്കാൻ എല്ലാ ശ്രമവുംനടത്താം എന്ന് അപ്പോൾ തന്നെ അദ്ദേഹത്തിന് ഫേസ്ബുക്കിൽ ഉറപ്പ് നൽകുകയും, തുടർനടപടികൾ സ്വീകരിക്കാൻ കെടിഡിസി എംഡിക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Advertisements

ഓൺലൈൻ പെയ്മെന്റ് സംവിധാനം ഇല്ല എന്ന പരാതി തൊട്ടടുത്ത ദിവസം തന്നെ പരിഹരിച്ചിരുന്നു. അതിനു ശേഷം ആരംഭിച്ച റെസ്റ്റോറൻറ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Hot Topics

Related Articles