സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം:പ്രതി അറസ്റ്റിൽ

ചേ​ര്‍​പ്പ്: തൃ​ശൂ​ര്‍-​കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ചേ​ര്‍​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പു​ല്ലൂ​റ്റ് ചാ​പ്പാ​റ മു​രി​ങ്ങ​ത്ത​റ വീ​ട്ടി​ല്‍ സു​രേ​ഷി​നെ​യാ​ണ്​ (44)​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രു​ന്ന സ​മ​യ​ത്താ​ണ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​പ്പ് സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ ബ​സി​ല്‍​നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Advertisements

Hot Topics

Related Articles