കോ​വി​ഡ്‌ വാ​ക്സി​ന്‍ എ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ജീ​വി​തം വ​ഴി​മു​ട്ടി​! പരാതിയുമായി അഞ്ചൽ സ്വദേശിനിയായ വീട്ടമ്മ

അ​ഞ്ച​ല്‍: കോ​വി​ഡ്‌ വാ​ക്സി​ന്‍ എ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ജീ​വി​തം ത​ന്നെ വ​ഴി​മു​ട്ടി​യ​താ​യി വീ​ട്ട​മ്മ​യു​ടെ പ​രാ​തി.അ​ഞ്ച​ല്‍ പ​ന​യ​ഞ്ചേ​രി​യി​ല്‍ കോ​ടി​യാ​ട്ട്‌ താ​ഴേ​തി​ല്‍ ന​സീ​മ​യാ​ണ് അ​ധി​കാ​രി​ക​ള്‍​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും എ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 2021 ഡി​സം​ബ​ര്‍ 14 ന് അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​സീ​മ ര​ണ്ടാം ഡോ​സ് കോ​വി​ഡ്‌ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത്. അ​വി​ടെ നി​ന്നും വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മു​ത​ല്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി. ഇ​ട​തു​വ​ശ​ത്ത് സ്വാ​ധീ​നം കു​റ​യു​ക​യും ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച്ചയ്ക്ക് സ​മ​രാ​യി ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

Advertisements

കോ​വി​ഡ്‌ വാ​ക്സി​ന്‍ എ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ത​നി​ക്ക് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ന​സീ​മ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി. വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​തി​ന് മു​മ്ബ് കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന ന​സീ​മ​യു​ടെ ജീ​വി​തം ത​ന്നെ ഇ​പ്പോ​ള്‍ വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ്കൂ​ളി​നു സ​മീ​പം ഹോ​ട്ട​ല്‍ ന​ട​ത്തി​യാ​ണ് ഇ​വ​ര്‍ ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. കൈ​യ്ക്ക് സ്വാ​ധീ​നം കു​റ​യു​ക​യും ക​ണ്ണി​ന്റെ കാഴ്ചയും കുറഞ്ഞതോടെ ജോലി നഷ്ടമായി.

Hot Topics

Related Articles