കൊല്ലം: ഉച്ചഭക്ഷണത്തിനൊപ്പം വിളമ്ബിയ പൊരിച്ച മീനിന് അമിതവില ഈടാക്കിയ ഹോട്ടല്‍, അധികൃതര്‍ പൂട്ടിച്ചു. ചിറ്റുമല ബ്ലോക്ക് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.കഴിഞ്ഞദിവസം ഭക്ഷണം വാങ്ങി കഴിച്ചവരുടെ കൈയില്‍ നിന്നാണ് അമിത വില ഈടാക്കിയത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഗോപകുമാര്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ മാനസ, ലീഗല്‍ മെട്രോളജി ഓഫീസര്‍ സുരേഷ് എന്നിവര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലെന്നും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. ഭക്ഷണം നല്കുന്നതില് അളവ് പാലിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്.