വയനാട്ടിലെ എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതികരിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് അകമഴിഞ്ഞ പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുലിന് നൂറിൽ നൂറ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഫെയ്സ്ബുക്കിലൂടെയാണ് ജോയ് മാത്യു ഈ വിഷയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങൾ അറിയാതെയാവാം അവർ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല” എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് എന്റെ ഓഫീസാണ്, അതിനുംമുമ്പ് ഇതു വയനാട്ടിലെ ജനങ്ങളുടെ ഓഫീസും അവരുടെ ശബ്ദവുമാണ്. അക്രമം ഒന്നും പരിഹരിക്കില്ല, എനിക്കാരോടും വെറുപ്പോ ശത്രുതയോ ഇല്ല”. എന്നും അദ്ദേഹം പറഞ്ഞിരുന്നു. ജൂൺ 24-നാണ് രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തത്.