വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണം ; സുപ്രീം കോടതിയില്‍ ഹർജി നൽകി അതിജീവിത

എറണാകുളം : യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഹർജിയുമായി അതിജീവിത സുപ്രീം കോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമീപനമാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചതെന്നുമാണ് അതിജീവിത സുപ്രീം കോടതിയില്‍ നല്‍കിയ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisements

അതേസമയം തന്നെ വിജയ് ബാബുവിന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്‌തമാക്കുന്നത്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസില്‍ കര്‍ശന ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് നിലവില്‍ പോലീസ് കസ്‌റ്റഡിയില്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയും, പരാതിയില്‍ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുകയാണ്. ഇതിനിടയിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍ സമീപിച്ചത്.

Hot Topics

Related Articles