തുടർച്ചയായ നാലാം വിജയം: ലോകകപ്പിൽ പാക്കിസ്ഥാൻ സെമിയിൽ; സെമി പ്രതീക്ഷ നിലനിർത്തി സൗത്ത് ആഫ്രിക്ക

യുഎഇ: ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ നാലാം വിജയത്തോടെ സെമി ഉറപ്പിച്ച് പാക്കിസ്ഥാൻ. തുടർച്ചയായ മൂന്നാം ജയം നേടിയ സൗത്ത് ആഫ്രിക്കയും സെമി പ്രതീക്ഷ നില നിർത്തി. ഇതോടെ അടുത്ത ഘട്ടത്തിൽ മത്സരങ്ങൾ ചൂട് പിടിക്കുമെന്ന് ഉറപ്പായി.

Advertisements

ടൂർണമെന്റിലെ തന്നെ ഏറ്റവും ഉയർന്ന സ്‌കോർ കുറിച്ചാണ് പാക്കിസ്ഥാൻ നമീബിയയെ തകർത്തത്. 45 റണ്ണിനായിരുന്നു പാക്കിസ്ഥാന്റെ വിജയം ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ബാബർ അസമിന്റെയും റിസ്വാന്റെയും മികവിന്റെ അടിസ്ഥാനത്തിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി 189 റണ്ണാണ് നേടിയത്. മറുപടി ബാറ്റിംങിൽ രണ്ടു വിക്കറ്റ് നഷ്ടമായ നമീബിയയ്ക്ക് 144 റൺ മാത്രമാണ് നേടാനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പ് പോരാട്ടത്തിൽ മൂന്നാം വിജയം നേടിയ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിനാണ് ബംഗ്ലാദേശിനെ തകർത്തത്. ബംഗ്ലാദേശിനെ 84 റണ്ണിൽ ഒതുക്കിയ ദക്ഷിണാഫ്രിക്ക 13.3 ഓവറിൽ ലക്ഷ്യം നേടി.

Hot Topics

Related Articles