പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും പ്രതിസന്ധി: ക്യാപ്റ്റൻ അമരീന്ദർ സിംങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ജലന്ധർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോൺഗ്രസ്. പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ചിഹ്നവും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടു തവണ (200207, 201721) പഞ്ചാബിന്റെ മുഖ്യമന്ത്രിയായ അമരീന്ദർ കഴിഞ്ഞ മാസം 18 നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിർദേശ പ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

Advertisements

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്‌കൂൾ സഹപാഠിയായ അമരീന്ദർ 1980 ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലെത്തി. സുവർണ ക്ഷേത്രത്തിലെ സൈനിക ഇടപെടലിൽ പ്രതിഷേധിച്ച് 1984 കോൺഗ്രസ് വിട്ട് അകാലിദളിൽ ചേർന്നു. 1992-ൽ അകാലിദൾ വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു. ശിരോമണി അകാലിദൾ (പാന്തിക്ക്). പാർട്ടി 1998-ൽ കോൺഗ്രസിൽ ലയിച്ചു. 2002-ൽ മുഖ്യമന്ത്രിയായി. പട്യാലയിലെ അവസാന മഹാരാജാവ് യാദവേന്ദ്ര സിങിന്റെ പുത്രനാണ്. ചെറിയ കാലം സൈനിക സേവനം നടത്തി (1963-66).

Hot Topics

Related Articles