ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശനം? സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെ തിയറ്ററില്‍ പ്രവേശിപ്പിക്കണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശകലനം ചെയ്യാന്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം എടുക്കുക. കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ നിബന്ധനയില്‍ ഇളവ് നല്‍കാനാണ് സാധ്യത.

Advertisements

വിനോദ നികുതി ഒഴിവാക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വൈദ്യതി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനമായി കുറയ്ക്കുക, ഒരു ഡോസ് വാക്സിന്‍ എടുത്ത ആളുകളെ തീയറ്ററുകയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് സിനിമാ മേഖല ഉയര്‍ത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തില്‍ തീരുമാനം. സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു.

Hot Topics

Related Articles