കോട്ടയം അതിരമ്പുഴയിൽ വാഹനാപകടം : നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി: ഹോട്ടൽ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം : ഏറ്റുമാനൂ അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലേക്കാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഷട്ടർ തകർത്ത് കാർ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചുകയറിയത്.

Advertisements

കടയ്ക്കുള്ളിൽ ഡസ്കിൽ കിടന്നുറങ്ങുകയായിരുന്നു ഹോട്ടൽ ജീവനക്കാരൻ കട തുറക്കുന്നതിനായി എഴുന്നേറ്റ് അല്പ സമയത്തിനുള്ളിലായിരുന്നു അപകടം. ഇതുമൂലം വലിയ അത്യാഹിതമാണ് ഒഴിവായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാരിശ്ശേരി സ്വദേശിയാണ് കാറോടിച്ചിരുന്നത്.
ഇദ്ദേഹത്തിന് നിസാര പരിക്കുണ്ട്. അൻ പതിനായിര ത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ ആണ് ഹോട്ടലിൽ സംഭവിച്ചിരിക്കുന്നത്. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Hot Topics

Related Articles